മുസഫര്‍നഗര്‍: പ്രണയ ബന്ധത്തിന് മക്കള്‍ തടസമാവുന്നുവെന്ന് കരുതി ഇരുപത്തിനാലുകാരിയായ അമ്മ തന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തി. റോഡ്കലി ഗ്രാമത്തിലാണ് സംഭവം.
മുസ്കാന് എന്ന യുവതി കാമുകന്റെ സഹായത്തോടെ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വിഷം നല്‍കിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഇരുവരും 'ഹണിമൂണ്‍' ആഘോഷിക്കാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
മുസ്കാനെ അറസ്റ്റ് ചെയ്തു. കാമുകനായ ജുനൈദ് ഒളിവിലാണ്. മുസ്കാന്റെ അഞ്ചു വയസ്സുള്ള മകന് അര്‍ഹാനെയും ഒരു വയസ്സുള്ള മകള്‍ ഇനയയെയും വ്യാഴാഴ്ച വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മുസ്കാന് കുറ്റം സമ്മതിച്ചതായി എസ്പി സഞ്ജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസ്കാനും ജുനൈദും ഏറെ നാളായി അടുപ്പത്തിലായിരുന്നു. മുസ്കാന്റെ ഭര്‍ത്താവ് വസീം നിലവില്‍ ചണ്ഡീഗഢില്‍ ജോലി ചെയ്യുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്