ബർലെസൺ(ടെക്സസ്): ബർലെസൺ പാർക്കിൽ വെച്ച് നടന്ന വെടിവെപ്പിൽ 17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റം ചുമത്തി.
കഴിഞ്ഞ ഞായറാഴ്ച രാത്രി (ഡിസംബർ 7) ബെയ്ലി ലേക്കിൽ വെച്ച് മയക്കുമരുന്ന് ഇടപാടിനിടെയാണ് വെടിവെപ്പുണ്ടായത്.
കെയിഗൻ റോബർട്ട് ക്രിസ്റ്റ് എന്ന 17കാരനാണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇയാൾ മരിച്ചു. മറ്റൊരു 17കാരന് കാലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കേസിൽ 17 വയസ്സുള്ള വയറ്റ് ലിൻ ജേക്കബ്സ് ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.
കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങളാണ് ജോയൽ ഫാബിയൻ ഗാർഷ്യ, ജൂലിയോ അദാൻ ഡുവർട്ടെ എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വയറ്റ് ലിൻ ജേക്കബ്സിനും കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങളുണ്ട്. കൂടാതെ, ഗുസ്താവോ ഗിൽ ജൂനിയറിനെ ക്രിമിനൽ സംഘത്തിൽ ഏർപ്പെട്ടതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നാല് പ്രതികളും ജോൺസൺ കൗണ്ടി ജയിലിലാണ്. പ്രതികൾക്ക് 1.25 മില്യൺ ഡോളർ വരെയാണ് ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്.
മയക്കുമരുന്ന് ഇടപാടുകളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതമാണിതെന്നും, പ്രതികളും ഇരകളും പ്രായപൂർത്തിയായവരായി കണക്കാക്കുമെന്നും ബർലെസൺ പോലീസ് മേധാവി ബില്ലി കോർഡെൽ പ്രതികരിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
