കൊല്ലം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന് പിന്നാലെ മധ്യവയസ്‌കന് മർദ്ദനം. കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. ഡിസംബർ നാലിന് പുലർച്ചെ 2.45 ന് പറയകടവിന് സമീപമാണ് സംഭവം.
കായംകുളം ചേരാവള്ളി എ എസ് മൻസിൽ ആരിഫ് (21), കായംകുളം ദേശത്തിനകം ഓണമ്പള്ളിൽ ആദിൽ (20) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. എറണാകുളം ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
പറയക്കടവ് സ്വദേശിയായ സുഭാഷ് ജോലിക്ക് പോകാനായി വരവെ പ്രതികൾ തീപ്പെട്ടി ചോദിക്കുകയും അത് കൊടുക്കാത്തതിന്റെ വിരോധത്തിൽ മാരകായുധം വെച്ച് തലയ്ക്ക് അടിച്ചുവെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
