കണ്ണൂർ: തന്നെ എംപിയായി വിലസുന്നത് തടയാൻ ജയരാജൻ മതിയാവില്ലെന്ന് സി സദാനന്ദൻ എംപി. നേതാക്കൾ ബോംബും വാളും നൽകിയപ്പോൾ അണികൾ കാണിച്ചതിനുള്ള ശിക്ഷയാണ് ജയിൽവാസം.
ഞാൻ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. അതിൽ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട ആവശ്യമില്ല.
തന്നെ തടയാൻ ജയരാജന്റെ സൈന്യം പോരാതെ വരുമെന്നും ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയിൽ വച്ചാൽ മതിയെന്നും സദാനന്ദൻ എംപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് എംവി ജയരാജനെതിരെയുള്ള വിമർശനം.
രളത്തിലെ പ്രഗ്യാസിംഗ് ഠക്കൂർ ആണ് സി സദാനന്ദനെന്നും ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോഗ്യതയെന്നുമാണ് സിപിഎം നേതാവ് എംവി ജയരാജൻ ഇന്നലെ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്