കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻറെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നേരത്തെ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടൻറെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.
തിങ്കളാഴ്ച വിശദമായ വാദം കേൾക്കുന്നതുവരെയാണ് വേടൻറെ അറസ്റ്റ് തടഞ്ഞത്. കൂടുതൽ രേഖകൾ ഹാജരാക്കണമെങ്കിൽ തിങ്കളാഴ്ച വരെ സമയം നൽകാമെന്ന് കോടതി വ്യക്തമാക്കി.
വേടൻ വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹത്തിൽ നിന്ന് പിൻമാറിയെന്നാണ് പരാതിക്കാരി മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് വാദിച്ചത്. എന്നാൽ, വിവാഹ വാഗ്ദാനം നൽകി എന്നതുകൊണ്ട് മാത്രം അത് ക്രിമിനൽ കുറ്റകൃത്യം ആകർഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
വേടനെതിരെ സമാനമായ മറ്റ് പരാതികൾ ഉണ്ടെന്ന് പരാതിക്കാരി അറിയിച്ചു. എന്നാൽ, ഓരോ ആരോപണങ്ങളും പ്രത്യേകം പ്രത്യേകമായി മാത്രമേ പരിഗണിക്കാനാവുവെന്ന് കോടതി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്