അർഷ് അൻവർ ഷെയ്ഖ് കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക്

JUNE 15, 2025, 4:02 AM

യുവ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായി. മൂന്ന് വർഷത്തെ കരാറിലാണ് അർഷ് അൻവർ കേരളാ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്്.

22 വയസുകാരനായ അർഷ് 2028 വരെ ക്ലബിൽ തുടരും. മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിൽ നിന്നാണ് അർഷ് എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ്, എ.എഫ്.സി. കപ്പ് തുടങ്ങിയ മത്സരങ്ങളിൽ കളിച്ച അനുഭവസമ്പത്തുമായാണ് അർഷിന്റെ വരവ്.

ബ്ലാസ്‌റ്റേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭിക് ചാറ്റർജിയാണ് ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടത്. റൈറ്റ് ബാക്ക് അമെയ് റാനവാഡെയ്ക്കു ശേഷം ഇത് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam