മുൻ ഇറ്റാലിയൻ ഫുട്‌ബോൾ താരവും പരിശീലകനുമായ ജനാരോ ഗട്ടൂസോ ഇറ്റലിയുടെ ദേശീയ ടീം പരിശീലകനായി ചുമതലയേൽക്കാൻ ഒരുങ്ങുന്നു.
കരാർ സംബന്ധിച്ച അന്തിമ ചർച്ചകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാ കാര്യങ്ങളിലും ധാരണയിലെത്തിയാൽ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
2006 ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിലെ പ്രധാനിയായിരുന്ന ഗട്ടൂസോ, കളിക്കളത്തിലെ തന്റെ പോരാട്ടവീര്യം കൊണ്ടും നേതൃത്വഗുണം കൊണ്ടും പ്രശസ്തനാണ്.
കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം പീസ, എസി മിലാൻ, നാപ്പോളി, വലൻസിയ, മാഴ്‌സെ തുടങ്ങിയ ക്ലബ്ബുകളെ ഗട്ടൂസോ പരിശീലിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്