ശതകോടീശ്വരന്‍ വാറന്‍ ബഫറ്റ് ആറുപതിറ്റാണ്ടിന് ശേഷം ബെര്‍ക്ഷയറിന്റെ പടിയിറങ്ങുന്നു

MAY 4, 2025, 10:01 PM

വാഷിങ്ടണ്‍: അമേരിക്കന്‍ ശതകോടീശ്വരന്‍ വാറന്‍ ബഫറ്റ് ആറുപതിറ്റാണ്ടിന് ശേഷം ബെര്‍ക്ഷയര്‍ ഹാത്തവേയുടെ സിഇഒ സ്ഥാനം ഒഴിയുന്നു. ഇക്കൊല്ലം അവസാനത്തോടെ ഇതുണ്ടാകും. 2021 ല്‍ ബഫറ്റ് പിന്‍ഗാമിയായി പ്രഖ്യാപിച്ച വൈസ് ചെയര്‍മാനും കനേഡിയന്‍ വ്യവസായിയുമായ ഗ്രെഗ് ഏബലാകും (62) പുതിയ സിഇഒ.

ലോകത്തെ അഞ്ചാംനമ്പര്‍ കോടീശ്വരനാണ് തൊണ്ണൂറ്റിനാലുകാരനായ ബഫറ്റ്. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 16,900 കോടി ഡോളറാണ് (14.29 ലക്ഷംകോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. പരാജയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ടെക്സ്‌റ്റൈല്‍ കമ്പനി ബെര്‍ക്ഷയറിനെ 60 വര്‍ഷംകൊണ്ട് 1.16 ലക്ഷംകോടിയിലേറെ ഡോളര്‍ മൂല്യമുള്ള കമ്പനിയാക്കിമാറ്റി ബഫറ്റ്. 200 സംരംഭങ്ങള്‍ ഇന്ന് ബെര്‍ക്ഷയറിന്റെ കുടക്കീഴിലുണ്ട്.

1965-ല്‍ സുഹൃത്ത് ചാര്‍ലി മുംഗറിനൊപ്പമാണ് ബഫറ്റ് ബെര്‍ക്ഷയര്‍ ഏറ്റെടുത്തത്. 1970-ല്‍ സിഇഒ സ്ഥാനത്തെത്തി. 2023 നവംബറില്‍ മുംഗര്‍ അന്തരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam