മേയർ സജി ജോർജ്, കൗൺസിലർ എലിസബത്ത് എബ്രഹാം എന്നിവർക്ക്  റെക്കോർഡ് ഭൂരിപക്ഷം

MAY 4, 2025, 2:21 AM

ഡാളസ്: മെയ് 3 ശനിയാഴ്ച നോർത്ത് ടെക്‌സസിൽ വിവിധ സിറ്റി കൗണ്‌സിലുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ  മലയാളികളായ രണ്ടു സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപെട്ടപ്പോൾ രണ്ടു പേർക്ക് ദയനീയ പരാജയം.

രണ്ടു ദശവർഷത്തിലധികമായി സണ്ണിവെയ്ൽ സിറ്റി കൗൺസിലർ, മേയർ എന്നീ നിലകളിൽ ആത്മാർത്ഥ പ്രവർത്തനം കാഴ്ചവെച്ച സജി ജോർജ് മൂന്നാമതും സിറ്റി മേയർ സ്ഥാനത്തേക്ക്  മത്സരിച്ചപ്പോൾ  വോട്ടർമാർ നൽകിയ അംഗീകാരമാണ് ഈ വിജയം.

മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിച്ച  എലിസബത്ത് അബ്രഹാം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് നടന്ന  തിരഞ്ഞെടുപ്പിലും എതിരാളിയായ നദീം കരീമിനെ പരാജയപ്പെടുത്തുവാൻ എലിസബത്തിനു കഴിഞ്ഞു.

vachakam
vachakam
vachakam

ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് ശക്തരായ രണ്ട് മലയാളികൾ പി.സി. മാത്യു, ഡോ: ഷിബു സാമുവൽ എന്നിവർ പരസ്പരം ഏറ്റുമുട്ടി പരാജയപെട്ടപ്പോൾ ദെബോര മോറിസിന് വിജയം എളുപ്പമായി. 

രാത്രി 11  മണിക്  ലഭിച്ച ഗാർലാൻഡ് സിറ്റി മേയർ തിരെഞ്ഞെടുപ്പിൽ പി.സി. മാത്യു മൂന്നാം സ്ഥാനത്തും, ഡോ: ഷിബു സാമുവേൽ നാലാം സ്ഥാനത്തുമാണ്. ആര് പേരാണ് ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam