ലോസ് ഏഞ്ചൽസ് ഗെയിംസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു,128 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക്

JULY 17, 2025, 1:03 AM

ലോസ് ഏഞ്ചൽസ് (കാലിഫോർണിയ): 128 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് വീണ്ടും ഒളിമ്പിക് ഗെയിംസിലേക്ക് എത്തുന്നു. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിന്റെ ഭാഗമായി ജൂലൈ 12ന് പൊമോണയിലെ ഫെയർപ്ലെക്‌സിൽ ക്രിക്കറ്റ് മത്സരങ്ങൾ ഔദ്യോഗികമായി ആരംഭിക്കും. ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക് ഗെയിംസിന്റെ സംഘാടകർ ജൂലൈ 14ന് പുറത്തുവിട്ട പൂർണ്ണ മത്സര ഷെഡ്യൂളിലാണ് ഈ പ്രഖ്യാപനം. ക്രിക്കറ്റിനുള്ള മെഡൽ മത്സരങ്ങൾ ജൂലൈ 20, 29 തിയതികളിൽ നടക്കുമെന്ന് ഷെഡ്യൂൾ സ്ഥിരീകരിക്കുന്നു.

1900ൽ പാരീസിൽ നടന്ന ഒളിമ്പിക്‌സിലാണ് ഇതിനുമുമ്പ് ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നത്. അന്ന് ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും തമ്മിൽ നടന്ന ദ്വിദിന മത്സരമാണ് പിന്നീട് അനൗദ്യോഗിക ടെസ്റ്റ് എന്ന് അറിയപ്പെട്ടത്. അതിനുശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്‌സിൽ ഇടം നേടുന്നത്.

LA28 ഒളിമ്പിക്‌സിൽ ആധുനിക ടി20 ഫോർമാറ്റിലായിരിക്കും ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ടൂർണമെന്റുകൾ ഉണ്ടാകും. ഓരോ ടൂർണമെന്റിലും ആറ് ടീമുകൾ വീതം പങ്കെടുക്കും. ഒരു ലിംഗത്തിൽ പരമാവധി 90 അത്‌ലറ്റുകളെയാണ് അനുവദിക്കുന്നത്, 15 അംഗ സ്‌ക്വാഡുകൾക്ക് അനുമതിയുണ്ട്.

vachakam
vachakam
vachakam

1922 മുതൽ ലോസ് ഏഞ്ചൽസ് കൗണ്ടി ഫെയറിന് ആതിഥേയത്വം വഹിക്കുന്നതിന് പേരുകേട്ട പൊമോണയിലെ ഫെയർപ്ലെക്‌സ് ഗ്രൗണ്ടിനുള്ളിൽ പ്രത്യേകം നിർമ്മിച്ച താൽക്കാലിക വേദിയിലായിരിക്കും എല്ലാ മത്സരങ്ങളും നടക്കുക.

ഇന്ത്യൻ സമയം രാവിലെ 9:00നും വൈകുന്നേരം 6:30നും (പ്രാദേശിക സമയം) ആരംഭിക്കുന്ന ഡബിൾഹെഡറുകളായാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂലൈ 14, 21 തിയതികളിൽ മത്സരങ്ങൾ ഉണ്ടാകില്ല. ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം, ഓരോ ദിവസത്തെയും ആദ്യ മത്സരം രാത്രി 9:30നും രണ്ടാമത്തെ മത്സരം അടുത്ത ദിവസം രാവിലെ 7:00നും ആരംഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam