ഷിക്കാഗോ: ഫൊക്കാനയുടെ ആദ്യ പ്രസിഡന്റ് ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മൂന്നു തവണ ഫൊക്കാനയുടെ പ്രസിഡന്റായിരുന്നു. ഫൊക്കാന 2001ൽ കേരളത്തിൽ നടത്തിയ 'ഫൊക്കാന കേരള പ്രവേശം' സംഘടിപ്പിച്ചത് ഡോ. എം. അനിരുദ്ധന്റെ നേതൃത്വത്തിലായിരുന്നു. നോർക്ക ഡയരക്ടർ ബോർഡ് അംഗം, മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം, അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനും ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായിരുന്നു ഡോ. അനിരുദ്ധൻ.
കൊല്ലം ഓച്ചിറ സ്വദേശിയായ അനിരുദ്ധൻ എസ്.എൻ. കോളേജിൽ നിന്നാണ് എം.എസ്.സി എടുത്തത്. രസതന്ത്രത്തിൽ ഗവേണഷത്തിനായാണ് 1973ൽ അമേരിക്കയിലേക്ക് പോയത്. ടെക്‌സസിലെ എ. ആൻഡ് എം. സർവകലാശാലയൽ ആണവ രസതന്ത്രം (ന്യൂക്ലയിർ കെമിസ്ട്രി) അദ്ധ്യാപകനായിരിക്കെ ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്ഡി എടുത്തു. തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാൻഡോസിന്റെ ഗവേഷണ വിഭാഗം തലവനായി 10 വർഷം തുടർന്നു.
കുട്ടികൾക്കായുള്ള പോഷകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഏറെ വർഷം ഗവേണം നടത്തി. പിന്നീടാണ് സ്വന്തമായി വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കുന്നത്. സാൻഡോസിന് വേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്‌പോർട്‌സ് ന്യൂട്രീഷ്യൻ ഉത്പന്നം ഐസോ സ്റ്റാർ വികസിപ്പിച്ചെടുത്തത് അനിരുദ്ധൻ അടങ്ങുന്ന സംഘടമായിരുന്നു. പോഷക ഗവേണഷ, ഉത്പാദന രംഗത്തും പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികക്ഷേമത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1983ൽ കെ.ആർ. നാരായണൻ അംബാഡറായിരിക്കെ, അദ്ദേഹത്തിന്റെ സഹായത്തോടെ വടക്കൻ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ 'ഫോക്കാന'യ്ക്ക് രൂപം നൽകിയത് ഡോ. അനിരുദ്ധനാണ്. രണ്ട് പതിറ്റാണ്ടോളം നേതൃനിരയിൽ തുടർന്നു. ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമവേദിയാക്കി മാറ്റി. നിരവധി ഭക്ഷ്യോത്പാദന കമ്പനികളുടെ കൺസൽട്ടന്റായിരുന്ന അദ്ദേഹം അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ) ഫുഡ്‌ലേബൽ റെഗുലേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു.
യു.എസ്.എയിലെ നാഷണൽ ഫുഡ് പ്രൊസസേഴ്‌സ് അസോസിയഷൻ മകിച്ച ആ.ആൻഡ് ഡി ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. പ്രവാസി ഭാരതീയ പുരസ്‌കാരം നൽകി കേന്ദ്ര സർക്കാരും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഡോ. അനിരുദ്ധന്റെ ആകസ്മികമായ വേർപാടിൽ ഫൊക്കന പ്രസിഡന്റ് ഡോ. സജിമോൻ ആന്റമി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അനുശോചനം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്