ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ജാക്സണ്‍വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഗാരേജില്‍ വന്‍ തീപിടുത്തം. തീയും പുകയും പരിഭ്രാന്തി സൃഷ്ടിച്ചതോടെ വിമാനത്താവളം അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായതായി. 30 ലധികം വിമാനങ്ങള്‍ വൈകി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ ആളപായമോ ഉണ്ടായിട്ടില്ല.
'ഗാരേജില്‍ ഉണ്ടായ തീപിടുത്തം കാരണം, വിമാനത്താവളം നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ജാക്സണ്‍വില്ലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥലത്തുണ്ട്. വിമാനത്താവളത്തിലേക്കുള്ള ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട് റോഡ് പ്രവേശനം ജെഎസ്ഒ തടഞ്ഞിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും,' വിമാനത്താവള അധികൃതര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
സംഭവത്തിന്റെ വീഡിയോയില്‍ ബഹുനില പാര്‍ക്കിംഗ് ഗാരേജില്‍ തീ പടരുന്നതും പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ കത്തി നശിച്ചതായും കാണാം. തീപിടുത്തത്തിന്റെ കാരണം ഇപ്പോള്‍ വ്യക്തമല്ല. ജാക്സണ്‍വില്ലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം തീ അണയ്ക്കാന്‍ നടപടി സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്