കരിയറില്‍ ആദ്യമായി 90 മീറ്റര്‍ ദൂരം പിന്നിട്ട് നീരജ് ചോപ്ര; ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി

MAY 16, 2025, 1:01 PM

ദോഹ: കരിയറില്‍ ആദ്യമായി 90 മീറ്റര്‍ ദൂരം മറികടന്ന് ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍താരം നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലിലെ തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് 27 കാരനായ അദ്ദേഹം 90.23 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞത്. വര്‍ഷങ്ങളായി 90 മീറ്ററെന്ന നിര്‍ണായക ദൂരം താണ്ടാന്‍ നീരജ് ശ്രമിച്ചുവരികയായിരുന്നു. 

റെക്കോഡ് പ്രകടനത്തിനിടയിലും ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി മെഡല്‍ കൊണ്ട് നീരജിന് തൃപ്തിപ്പെടേണ്ടി വന്നു. 91.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബറിനാണ് സ്വര്‍ണം.

88.44 മീറ്ററാണ് ആദ്യ ശ്രമത്തില്‍ നീരജ് എറിഞ്ഞത്. രണ്ടാമത്തെ ശ്രമം ഫൗളായി. മൂന്നാമത്തെ ശ്രമത്തില്‍ 90 മീറ്ററെന്ന കടമ്പ അദ്ദേഹം ചാടിക്കടന്നു. നാലാമത്തെ ശ്രമത്തില്‍ നീരജ് 80.56 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞു.

vachakam
vachakam
vachakam

ഇതോടെ, പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ മറികടക്കുന്ന ലോകത്തെ 25-ാമത്തെ വ്യക്തിയായി നീരജ് ചോപ്ര മാറി. 2022-ല്‍ സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍ സ്ഥാപിച്ച 89.94 മീറ്റര്‍ എന്ന സ്വന്തം ദേശീയ റെക്കോര്‍ഡും നീരജ് തകര്‍ത്തു.

നീരജിന്റെ 90.23 മീറ്റര്‍ ദൂരം ജാവനില്‍ ത്രോയുടെ ചരിത്രത്തിലെ 23-ാമത്തെ മികച്ച ദൂരമാണ്. ഏഷ്യയിലെ മൂന്നാമത്തെ മികച്ച ദൂരമാണിത്. ചോപ്രയുടെ പരിശീലകനായ ചെക്ക് റിപ്പബ്ലിക്കിലെ ജാന്‍ സെലെന്‍സ്നിയുടെ പേരിലാണ് ജാവലിന്‍ ലോക റെക്കോഡ്. 1996-ല്‍ 98.48 മീറ്റര്‍ എറിഞ്ഞാണ് സെലെന്‍സ്‌നി ലോക റെക്കോര്‍ഡ് തന്റെ പോരിലാക്കിയത്. 

2020 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡലും 2024 ലെ പാരീസ് ഒളിമ്പിക്‌സില്‍ വെള്ളി മെഡലും നേടിയിട്ടുണ്ട്. നീരജ് ചോപ്ര. ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും ഇരട്ട മെഡല്‍ ജേതാവ് കൂടിയാണ് അദ്ദേഹം. ഒരു തവണ ഡയമണ്ട് ലീഗും നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam