അഹമ്മദാബാദ് വിമാന ദുരന്തം: കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

JUNE 16, 2025, 3:05 AM

ഡൽഹി: അഹമ്മദാബാദിലെ വിമാന അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

ഔദ്യോഗിക ആദരവോടെയാണ് വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോയത്. സ്വദേശമായ രാജ്കോട്ടിൽ വിലാപയാത്ര ഉണ്ടാകും. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംസ്കാരം. ഗുജറാത്തിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം ആചരിക്കുകയാണ്.

ഡിഎൻഎ പരിശോധന നടത്തി അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ എല്ലാം തിരിച്ചറിയാനുള്ള തീവ്രശ്രമം തുടരുകയാണ്. ഇതുവരെ 41 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

vachakam
vachakam
vachakam

അഹമ്മദാബാദ് വിമാനഅപകടത്തെ കുറിച്ച് ജെഡിയു എംപി സഞ്ജയ്‌ ഝായുടെ നേതൃത്വത്തിലുള്ള പാർലിമെന്റ് ട്രാൻസ്പോർട്ട് കമ്മിറ്റിഅന്വേഷണം നടത്തിയേക്കും.

വിമാന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഈ സമിതി തയ്യാറാക്കും എന്നും വിവരം. ബോയിംഗ് കമ്പനിയുടെ വിദഗ്ധരും ഇന്ന് അഹമ്മദാബാദിൽ അപകട സ്ഥലത്ത്പരിശോധന നടത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam