ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. വയറുവേദനയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
'കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതയെ തുടര്‍ന്ന് ഗാസ്‌ട്രോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും നിരീക്ഷണത്തിലാണ്' എന്നുമാണ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
അതേസമയം ജൂണ്‍ മാസം ആദ്യം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരുന്നു. പതിവ് പരിശോധനയ്ക്കാണ് സോണിയ ഗാന്ധിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ഐജിഎംസി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അമന്‍ ചൗഹാന്‍ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്