അയർലൻഡിനെതിരെ ടി20 പരമ്പര സ്വന്തമാക്കി വെസ്റ്റിൻഡീസ്

JUNE 16, 2025, 4:34 AM

അയർലൻഡിനെതിരായ ടി20 പരമ്പരയിൽ വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിൽ 62 റൺസിനാണ് വിൻഡീസ് വിജയം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും മഴ കാരണം ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.

മൂന്നാം മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് അടിച്ചെടുത്തു. ടി20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്. നേരത്തെ 2023ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 258 റൺസാണ് വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റിൽ നേടിയ ഏറ്റവും ഉയർന്ന സ്‌കോർ.

എവിൻ ലൂയിസും ക്യാപ്ടൻ ഷായ് ഹോപ്പും ചേർന്ന ഓപണിങ് കൂട്ടുകെട്ടാണ് വിൻഡീസിനെ തകർപ്പൻ ടോട്ടലിലേക്ക് നയിച്ചത്. ഓപണിങ് വിക്കറ്റിൽ 10.3 ഓവറിൽ 122 റൺസാണ് ലൂയിസ് ഹോപ്പ് സഖ്യം അടിച്ചെടുത്തത്.

vachakam
vachakam
vachakam

44 പന്തിൽ 91 റൺസെടുത്ത ഓപണർ എവിൻ ലൂയിസാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ. എട്ട് സിക്‌സറും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. 27 പന്തിൽ നാല് ബൗണ്ടറികളും നാല് സിക്‌സറുകളുമടക്കം 51 റൺസ് അടിച്ചെടുത്താണ് ക്യാപ്ടൻ ഷായ് ഹോപ്പ് പുറത്താവുന്നത്. 22 പന്തിൽ പുറത്താകാതെ നിന്ന് 49 റൺസ് അടിച്ചെടുത്ത കീസി കാർട്ടിയും മികച്ച സംഭാവന നൽകി.

257 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ അയർലൻഡിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് മാത്രമാണ് നേടാനായത്. 36 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്‌സുമടക്കം 48 റൺസ് നേടിയ റോസ് അഡയറാണ് അയർലൻഡിന്റെ ടോപ് സ്‌കോറർ. വിൻഡീസിന് വേണ്ടി അകീൽ ഹോസിൻ മൂന്നും ജേസൺ ഹോൾഡർ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam