ഫിഫ ക്ലബ് ലോകകപ്പിൽ ഓക്ലാൻഡ് സിറ്റിക്കെതിരായ മത്സരത്തിൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിന് ഗംഭീര ജയം. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഓക്ലാൻഡ് സിറ്റിയെ എതിരില്ലാത്ത 10 ഗോളിന് തകർത്തു.
കിങ്സ്ലി കോമാൻ, മൈക്കിൾ ഒലീസ, തോമസ് മുള്ളർ എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ജമാൽ മുസ്ലിയാല ഹാട്രിക്ക് നേടി. സാച്ച ബോയി ശേഷിക്കുന്ന ഒരു ഗോൾ നേടി.
ക്ലബ് വേൾഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്. ന്യൂസിലാൻഡിൽ നിന്നുള്ള ക്ലബാണ് ഓക്ലാൻഡ് സിറ്റി.
മത്സരം ആരംഭിച്ച് ആറാം മിനിറ്റിൽ തന്നെ ബയേൺ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. കിങ്സ്ലി കൊമാനാണ് ലക്ഷ്യം കണ്ടത്. 18 -ാം മിനിറ്റിൽ സച്ചാ ബോയിയും 21 -ാം മിനിറ്റിൽ മൈക്കേൽ ഒലിസെയും ഗോളടിച്ചു. 21 -ാം മിനിറ്റിൽ കൊമാൻ മത്സരത്തിലെ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ജർമനി ഓക്ലാൻഡ് സിറ്റിയുടെ വലനിറച്ചു.തോമസ് മുള്ളറും ഒലിസെയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി ഏകപക്ഷീയമായ ആറുഗോളുകൾക്ക് ബയേൺ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ബയേൺ ഗോളടി തുടർന്നു. ജമാൽ മുസിയാല ഹാട്രിക് നേടിയതോടെ സ്കോർ 90 ആയി. 67,73,84 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. തോമസ് മുള്ളർ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ കൂടി കണ്ടെത്തിയതോടെ ഓക്ലാൻഡ് സിറ്റി തരിപ്പണമായി. ഏകപക്ഷീയമായ 10 ഗോൾ വിജയവുമായി ക്ലബ് ലോകകപ്പിലെ ആദ്യ മത്സരം ബയേൺ ഉജ്വലമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്