ഡൽഹി: പൂനെയിൽ ട്രെയിനിൽ തീപിടുത്തം. ദൗണ്ട്-പുണെ ഡെമു ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. ട്രെയിനിനുള്ളിലെ ടോയ്ലറ്റിൽ പുകവലിച്ചുകൊണ്ടിരുന്ന ഒരു യാത്രക്കാരൻ തന്റെ ബീഡി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതാണ് തീപിടുത്തത്തിന് കാരണമായത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ടോയ്ലറ്റിൽ നിന്ന് ഒരാൾ നിലവിളിക്കുന്നത് കേട്ടാണ് സഹയാത്രികർ സംഭവം അറിഞ്ഞത്. ടോയ്ലറ്റിന്റെ വാതിൽ അകത്തു നിന്ന് തുറക്കാൻ കഴിയാത്തവിധം പൂട്ടിയിരിക്കുകയായിരുന്നു.
പിന്നീട്, മറ്റ് യാത്രക്കാർ വാതിൽ ചവിട്ടി തുറന്ന് മധ്യപ്രദേശിൽ നിന്നുള്ള 55 വയസ്സുള്ള പുറത്തെടുത്തു. പിന്നാലെ ശുചിമുറിക്ക് പുറത്തെ കോച്ചിലേക്ക് കൂടി പുക പടരുകയായിരുന്നു. സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തീപിടുത്തത്തിൽ ഒരു യാത്രക്കാർക്കും പരുക്ക് പറ്റിയിട്ടില്ല. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. റെയിൽവേ അധികൃതരും പൊലീസും ഉടൻ തന്നെ ഇടപെട്ട് തീ അണച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്