ഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലാണെന്ന പ്രചാരണം വ്യാജമെന്ന് വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക്. എയര്‍ഫോഴ്‌സ് പൈലറ്റ് ശിവാനി സിംങ് പാകിസ്താന്റെ പിടിയിലാണെന്ന് ചില പാകിസ്താന്‍ അനുകൂല സോഷ്യല്‍മീഡിയ പേജുകള്‍ അവകാശപ്പെടുന്നുണ്ടെന്നും അത് വ്യാജമാണെന്നും ആണ് പിഐബി സ്ഥിരീകരിച്ചത്.
അതേസമയം ജെറ്റില്‍ നിന്നും ചാടി ഇറങ്ങുമ്പോള്‍ ഉദ്യോഗസ്ഥയെ പാകിസ്താന്‍ പിടികൂടുകയായിരുന്നുവെന്നാണ് പാക് അനുകൂല സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളുടെ പുറത്തു വരുന്ന അവകാശവാദം. അതിന്റെ വീഡിയോ അടക്കമാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്ന് ആണ് പിഐബി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്