മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭ്യർഥിച്ച് അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം (30).
അഭ്യർഥനയുമായി ഇയാൾ ബാന്ദ്ര മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ പിൻവലിച്ച ശേഷമാണ് പ്രതി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്.
തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതി അവകാശപ്പെടുന്നത്. പൊലീസിനോട് നിലപാട് അറിയിക്കാൻ നിർദേശിച്ച കോടതി കേസ് ഈ മാസം 13ലേക്ക് മാറ്റിവച്ചു.
മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് ഷെരിഫുല്ലിനെ പാർപ്പിച്ചിരിക്കുന്നത്. ജനുവരി 16 ന് രാത്രിയാണ്, ബാന്ദ്രയിലെ താമസസമുച്ചയത്തിലെ പന്ത്രണ്ടാം നിലയിലുള്ള സെയ്ഫ് അലി ഖാന്റെ വസതിയിൽ ഷെരിഫുൽ നുഴഞ്ഞുകയറിയത്.
മോഷണം തടയാൻ ശ്രമിച്ച നടനെ പ്രതി കത്തികൊണ്ട് ആക്രമിച്ചെന്നാണ് കേസ്. ആറ് കുത്തേറ്റ സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്