ഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ, പാകിസ്ഥാൻ ഡൽഹിയിലേക്ക് 2 മിസൈൽ തൊടുത്ത് വിട്ടതായി റിപ്പോർട്ടുകൾ. ഈ മിസൈലുകൾ ഇന്ത്യൻ സൈന്യം തകർത്തു.
സിർസയിൽ വെച്ചാണ് മിസൈൽ തകർത്തതെന്ന് അടുത്ത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ജമ്മു കശ്മീരിലെ കൂടുതൽ മേഖലകളിൽ പാക് ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്. ബുദ്ഗാം, അവന്തിപോറ, സോപൂർ, ബാരാമുള്ള, പുൽവാമ, അനന്ത്നാഗ് എന്നിവിടങ്ങളില്‍ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയത്.
പാക് അധീന കശ്മീരിലെ പാകിസ്ഥാന് സൈനിക പോസ്റ്റ് ഇന്ത്യ തകർത്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.
ഇന്ത്യൻ അതിർത്തികളിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത് അതിർത്തി ഗ്രാമങ്ങളിലെ പൗരന്മാർ വീടുകൾക്ക് പുറത്തിറങ്ങരുത്.
പഞ്ചാബിലും, ജമ്മു കശ്മീരിലും വിവിധയിടങ്ങളിൽ ബ്ലാക്ക് ഔട്ട്. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലും സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്