ശ്രീനഗർ: രജൗരിയിൽ പാക് ഷെല്ലാക്രമണത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ ഥാപ്പയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു.
ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഥാപ്പ താനുമായി ഒരു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തിരുന്നുവെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. പാക് ഷെല്ലാക്രമണത്തിൽ ഥാപ്പയുടെ വീടിന് കേടുപാടുകൾ സംഭവിച്ചതായി ഒമർ അബ്ദുള്ള എക്‌സിൽ എഴുതി.
തുടർച്ചയായ പാകിസ്ഥാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, തെരുവിലിറങ്ങരുതെന്നും വീട്ടിൽ തന്നെ തുടരണമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. കിംവദന്തികൾ അവഗണിക്കണമെന്നും അടിസ്ഥാനരഹിതമോ സ്ഥിരീകരിക്കാത്തതോ ആയ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഒരുമിച്ച് നമ്മൾ ഇതിനെ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്