ന്യൂഡല്‍ഹി: വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയങ്കെിലും ഇന്ത്യന്‍ സേന എല്ലാം നിര്‍വീര്യമാക്കി. വ്യാഴാഴ്ച രാത്രി ജമ്മു, അഖ്നൂര്‍ മേഖലകളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ അയച്ച യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും 8 മിസൈലുകളും സൈന്യം നിര്‍വീര്യമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്.
ഇന്നലെ രാത്രി ജമ്മു കശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള പാക് ശ്രമമാണ് സൈന്യം നിര്‍വീര്യമാക്കിയത്. പാകിസ്ഥാന്‍ തൊടുത്തുവിട്ട അമ്പതോളം ഡ്രോണുകളും 8 മിസൈലുകളും ഇന്ത്യ തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ കരസേന പുറത്തുവിട്ടിട്ടുണ്ട്. ആകാശ മാര്‍ഗമുള്ള ആക്രമണങ്ങള്‍ തകര്‍ത്തെറിയുന്നതിനുള്ള എസ് 400 എന്ന പ്രതിരോധ സംവിധാനം ഇന്ത്യ ആക്ടിവേറ്റഡ് ചെയ്തിട്ടുണ്ട്.
പാക് നീക്കത്തിന് മറുപടിയായി പ്രധാന നഗരങ്ങളില്‍ ഉള്‍പ്പടെ പ്രത്യാക്രമണം നടത്തി ഇന്ത്യ തിരിച്ചടി നല്‍കി. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ വീണ്ടും ജമ്മുവിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയതും ഇന്ത്യ ആ ഡ്രോണുകള്‍ നിര്‍വീര്യമാക്കിയതും. കഴിഞ്ഞ ദിവസവും 15 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഡ്രോണുകളും മിസൈലുകളും ഇന്ത്യ നിര്‍വീര്യമാക്കിയിരുന്നു.
ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണശ്രമം ചെറുത്തത്. പ്രത്യാക്രമണത്തില്‍ ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനം തകര്‍ക്കുകയും ചെയ്തു. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഏതൊരു നീക്കത്തേയും ശക്തമായി പ്രതിരോധിക്കുമെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ അതിര്‍ത്തി പ്രദേശങ്ങളിലെ പാക് ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. ജമ്മുവില്‍ അതീവ ജാഗ്രത തുടരുകയാണ്. ഉറി, പൂഞ്ച് തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രാമവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലെത്തി പരിക്കേറ്റവരെ കണ്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്