ജമ്മു: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ വെള്ളിയാഴ്ചയും ജമ്മു നഗരത്തില്‍ ബ്ലാക് ഔട്ട്. നഗരത്തില്‍ സ്‌ഫോടന ശബ്ദങ്ങളും സൈറണുകളും മുഴങ്ങി. പാകിസ്ഥാന്‍ തുടര്‍ച്ചയായി ഷെല്ലാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.
''ഞാനുള്ള പ്രദേശത്ത് കനത്ത പീരങ്കികളില്‍ നിന്നുള്ള ഇടവിട്ട സ്‌ഫോടനങ്ങള്‍ ഇപ്പോഴും പ്രതിധ്വനിക്കുന്നു,'' ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
''ജമ്മുവില്‍ ഇപ്പോള്‍ ബ്ലാക്ക്ഔട്ട്. നഗരത്തിലുടനീളം സൈറണുകള്‍ കേള്‍ക്കാം'' എന്ന തലക്കെട്ടോടെ നഗരം ഇരുട്ടില്‍ മുങ്ങിയതിന്റെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.
ജമ്മുവിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയാനും അടുത്ത കുറച്ച് മണിക്കൂറുകള്‍ തെരുവുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഒമര്‍ അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. കിംവദന്തികളും സ്ഥിരീകരിക്കാത്ത കഥകളും അവഗണിക്കണമെന്നും സാഹചര്യം നേരിടുന്നതിന് ഐക്യത്തോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ജമ്മുവിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരോടും എന്റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന, ദയവായി തെരുവുകളില്‍ നിന്ന് മാറിനില്‍ക്കുക, വീട്ടിലോ അല്ലെങ്കില്‍ അടുത്ത കുറച്ച് മണിക്കൂറുകള്‍ നിങ്ങള്‍ക്ക് സുഖമായി കഴിയാന്‍ കഴിയുന്ന ഏറ്റവും അടുത്തുള്ള സ്ഥലത്തോ ഇരിക്കുക. കിംവദന്തികള്‍ അവഗണിക്കുക, അടിസ്ഥാനരഹിതമായതോ സ്ഥിരീകരിക്കാത്തതോ ആയ കഥകള്‍ പ്രചരിപ്പിക്കരുത്, നമ്മള്‍ ഒരുമിച്ച് ഇത് മറികടക്കും,' ഒമര്‍ എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്