ന്യൂഡൽഹി∙ ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ‘ബുര്യാൻ ഉൽ മസൂർ’ എന്നാണ് സൈനിക നീക്കത്തിനു പേരിട്ടിരിക്കുന്നത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിന്റെ അർഥം.
പാക്കിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി നാല് പാക്ക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്ക് സൈന്യത്തിന്റെ നീക്കം.
കശ്മീർ അതിർത്തിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധവിമാനങ്ങൾ തമ്മിൽ ഒരു ഡോഗ് ഫൈറ്റ് നടന്നതായും രണ്ട് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണം നടത്താൻ ഉപയോഗിച്ചിരുന്ന പാകിസ്ഥാന്റെ സൈനിക ലോഞ്ച് പാഡുകൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നു.
പാകിസ്താന്റെ ഫതാ 1 മിസൈൽ വെടിവെച്ചിട്ടെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു. അതിനിടെ പാകിസ്ഥാനിലെ മൂന്ന് വ്യോമതാവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്.
ആക്രമണം നൂർ ഖാന്‍, മുറീദ്, റഫീഖി എയർബേസുകളില്‍. ആക്രമണം നടത്തിയത് ഇന്ത്യയെന്ന് പാക് സൈനിക വക്താവ് അറിയിച്ചതായും സൂചന. സംഘർഷ പശ്ചാത്തലത്തിൽ വ്യോമപാത പൂർണ്ണമായി അടച്ചിരിക്കുകയാണ് പാകിസ്ഥാന്‍. വ്യോമാതിർത്തിയില്‍ എല്ലാത്തരം വിമാനങ്ങള്‍ക്കും വിലക്കേർപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്