ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്താം; സന്നദ്ധത അറിയിച്ച്  ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

MAY 10, 2025, 1:42 AM

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് മാറ്റിവച്ച ഐപിഎല്ലിലെ  ശേഷിക്കുന്ന മത്സരങ്ങൾക്ക്  ആതിഥേയത്വം വഹിക്കാൻ തയ്യാറെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്നതിനാൽ സീസൺ ഒരു ആഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പ്ലേഓഫുകൾ ഉൾപ്പെടെ ടൂർണമെന്റിൽ 16 മത്സരങ്ങൾ കൂടി കളിക്കാനുണ്ട്.

ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍, ടീം ഫ്രാഞ്ചൈസികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനമായത്.

vachakam
vachakam
vachakam

അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിര്‍ദ്ദേശം. കൊവിഡ്-19 ഭീഷണിയെത്തുടർന്ന് ഐപിഎൽ 2021 മാറ്റിവച്ചപ്പോഴും ഇസിബി സമാനമായ ഒരു ഓഫർ നൽകിയിരുന്നു. എന്നാൽ പിന്നീട് യുഎഇ യിലാണ് ആ വർഷം ഐപിഎൽ നടത്തിയിരുന്നത്.

അതേസമയം ഐ‌പി‌എൽ 2025 ലെ 58-ാമത് മത്സരമായിരുന്ന പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മത്സരം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ നിർത്തിവെക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam