മെയ് 11ന് നടക്കാനിരിക്കുന്ന പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യൻസ് ഐപിഎൽ മത്സരം ധരംശാലയിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റി.
ഇന്ത്യ-പാക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് സുരക്ഷയുടേയും വിമാന സർവീസുകളുടേയും അഭാവത്തിൽ ബിസിസിഐ ഈ തീരുമാനമെടുത്തിരിക്കുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാകും ഈ മത്സരം നടത്തുക. ബിസിസിഐ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനുമായി തിരക്കിട്ട ചർച്ചകളിലാണ്.
ചണ്ഡീഗഡിലെ വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിലാണ് ഐപിഎൽ മത്സരവേദി മാറ്റാൻ നടപടി തുടങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.
ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ പഞ്ചാബ് കിംഗ്‌സ് ഇന്നിറങ്ങും. കരുത്തരായ ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്