ഡൽഹി : ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കേന്ദ്രം.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളോട് പാക് ഉള്ളടക്കം തടയാൻ ഐടി മന്ത്രാലയം നിർദ്ദേശിച്ചു.
പാകിസ്ഥാനിൽ നിന്നുള്ള വെബ് സീരീസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ്‌കാസ്റ്റുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നത് കേന്ദ്രം നിരോധിച്ചു.
ദേശീയ സുരക്ഷ കണക്കിലെടുത്ത്, ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഒടിടി, മീഡിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്കും പാകിസ്ഥാനിൽ നിന്നുള്ള വെബ് സീരീസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ്‌കാസ്റ്റുകൾ, മറ്റ് സ്ട്രീമിംഗ് മീഡിയ ഉള്ളടക്കങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നത് ഉടൻ നിർത്താൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ഈ നിർദ്ദേശം ബാധകമാണ്. അതേസമയം, ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് നടന്ന പാകിസ്ഥാൻ്റെ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ 15 ഓളം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചായിരുന്നു പാക് നീക്കം. മെയ് ഏഴിന് രാത്രിയായിരുന്നു ആക്രമണ ശ്രമം. മറുപടിയായി, ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്