ടെസ്‌ല ഇന്ത്യ മേധാവി പ്രശാന്ത് മേനോൻ രാജിവച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ല രാജ്യത്ത് പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാന എക്‌സിക്യൂട്ടീവിന്റെ രാജി.
വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, ടെസ്‌ല ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഒൻപത് വർഷമായി പ്രശാന്ത് മേനോൻ ടെസ്‌ലയ്‌ക്കൊപ്പമുണ്ട്. നാല് വർഷത്തിലേറെ ടെസ്‌ല ഇന്ത്യയുടെ ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചിരുന്നു.
2021-ലാണ് അദ്ദേഹം പൂണെയിൽ ടെസ്‌ല ഇന്ത്യയുടെ ഓഫീസ് സ്ഥാപിച്ചത്.അതേസമയം, കമ്പനി ഇതുവരെ മേനോന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്