ട്രെയിനിനുള്ളിൽ യൂട്യൂബറെ മർദിച്ച് പാൻട്രി ജീവനക്കാരൻ 

MAY 8, 2025, 1:17 AM

മുബൈ: ട്രെയിനിനുള്ളിൽ യൂട്യൂബറെ മർദിച്ച് പാൻട്രി ജീവനക്കാരൻ.   റെയിൽവെയിൽ നൽകിയ ഭക്ഷണത്തിനും വെള്ളത്തിനും അധികവില ഈടാക്കിയതിൽ പരാതി നൽകിയ യൂട്യൂബർക്കാണ് മർദ്ദനം.

‌ട്രാവൽ വ്‌ളോഗറായ വിഷാൽ ശർമയാണ് അക്രമം നടന്നതായി പറയുന്ന വീഡിയോ എക്‌സിൽ  പോസ്റ്റ് ചെയ്തത്.  ഹേംകുണ്ട് എക്‌സ്പ്രസിലാണ് സംഭവം.

ക്രൂരമായി മർദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ശർമ ആരോപിച്ചു.  ഇന്ത്യൻ റെയിൽവെയുടെ എസി കോച്ചിലെ സുരക്ഷയാണിത്.

vachakam
vachakam
vachakam

ട്രയിനിൽ ഭക്ഷണത്തിനും കുപ്പി വെള്ളത്തിനും അമിത വില ഈടാക്കുന്നതിൽ പരാതി നൽകിയതിനാണ് എന്നെ കൊല്ലാൻ ശ്രമിച്ചതെന്നും കൈയ്യിൽ മുറിവ് പറ്റിയതായി കാണുന്ന വീഡിയോയിൽ ശർമ ആരോപിച്ചു.   

 ജമ്മു കശ്മീരിലെ കത്വയിലിറങ്ങി പരാതി നൽകാൻ ശ്രമിച്ചപ്പോൾ പൊലീസ് സഹകരിച്ചില്ലായെന്ന് ശർമ യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ പറയുന്നു. റെയിൽവെ അധികാരികളെ സഹായത്തിനായി വിളിച്ചിട്ടും സഹായം ലഭിച്ചില്ലെന്നും ശർമ ആരോപിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam