വിമാനയാത്രക്കായി യാത്രക്കാര്‍ 3 മണിക്കൂര്‍ മുന്‍പ് എത്തണമെന്ന് എയര്‍ ഇന്ത്യ

MAY 8, 2025, 1:30 PM

ന്യൂഡെല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിച്ചതിനാല്‍ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളങ്ങളില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു.

''വിമാനത്താവളങ്ങളിലെ നടപടികള്‍ സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ഉത്തരവ് കണക്കിലെടുത്ത്, സുഗമമായ ചെക്ക്-ഇന്‍, ബോര്‍ഡിംഗ് എന്നിവ ഉറപ്പാക്കാന്‍ ഇന്ത്യയിലുടനീളമുള്ള യാത്രക്കാര്‍ ഷെഡ്യൂള്‍ ചെയ്ത പുറപ്പെടലിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അതത് വിമാനത്താവളങ്ങളില്‍ എത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. പുറപ്പെടുന്നതിന് 75 മിനിറ്റ് മുമ്പ് ചെക്ക്-ഇന്‍ അവസാനിക്കും.'' എയര്‍ ഇന്ത്യ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. 

ഇന്ത്യയിലുടനീളമുള്ള 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച രാവിലെ വരെ വാണിജ്യ വിമാനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്. ഡെല്‍ഹി വിമാനത്താവളത്തില്‍, വ്യാഴാഴ്ച രാവിലെ 8 നും ഉച്ചയ്ക്ക് 2 നും ഇടയില്‍, 90 വിമാനങ്ങള്‍ റദ്ദാക്കി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam