ഒരടി പതറാതെ ഉയർന്ന് ഇന്ത്യ; ശക്തമായ പ്രതിരോധം, പാക് വിക്ഷേപിച്ച എട്ട് മിസൈലുകളും ഇന്ത്യൻ സൈന്യം തകർത്തു

MAY 8, 2025, 12:43 PM

ശ്രീനഗർ: ഇന്ത്യക്ക് നേരെ പാകിസ്ഥാൻ നടത്തുന്ന കടുത്ത ആക്രമണം തുടരുന്നതായി റിപ്പോർട്ട്. എട്ട് മിസൈലുകളാണ് പാകിസ്താൻ ഇന്ത്യക്ക് നേരെ വിക്ഷേപിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ വിക്ഷേപിച്ച എട്ട് മിസൈലുകളും ഇന്ത്യൻ സൈന്യം തകർത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

സത്വാരി, സാംബ, ആർ‌എസ് പുര, അർണിയ സെക്ടറുകൾ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ ഇന്ത്യൻ സൈന്യം തകർത്ത് തരിപ്പണമാക്കി. ഇന്ത്യൻ വ്യോമ പ്രതിരോധ യൂണിറ്റുകളാണ് മിസൈലുകൾ തടഞ്ഞത്. രണ്ട് ജെ എഫ് 17യുദ്ധവിമാനങ്ങൾ, ഒരു എഫ് 16 യുദ്ധവിമാനം എന്നിവയാണ് ഇന്ത്യയുടെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചു വീഴ്ത്തിയത്. 

അതുപോലെ തന്നെ ഉദ്ദംപൂരിൽ നടന്ന പാകിസ്താൻ ഡ്രോൺ ആക്രമണങ്ങളും ഇന്ത്യ പരാജയപ്പെടുത്തി. ജമ്മുവിലും പഞ്ചാബിലും പാകിസ്താൻ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഒറ്റയടിക്ക് ഇന്ത്യ തകർത്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam