ഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന് നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു.
അതേസമയം പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ വ്യോമ പ്രതിരോധത്തിനായി തയ്യാറെടുത്ത് ഇന്ത്യൻ യുദ്ധ വിമാനങ്ങൾ രംഗത്ത് എത്തി. പാക്ക് വ്യോമാക്രമണം നേരിടാൻ എസ്–400, എൽ–70, സു–23, ഷിൽക തുടങ്ങിയ സുസജ്ജമായി.
അതേസമയം കേന്ദ്രപ്രതിരോധമന്ത്രി രാജ് നാഥ്സിങ് സ്ഥിതിഗതികൾ വിലയിരുത്തുന്നു എന്നും സംയുക്ത സേനാ മേധാവിമാരുമായി അടിയന്തര യോഗം ചേർന്നു എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്