ഡൽഹി: അതിര്‍ത്തിയിലെ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടി തുടങ്ങിയ ഇന്ത്യ നടക്കുന്ന കാര്യങ്ങൾ വിശദമായി മറ്റ് രാജ്യങ്ങളെ അറിയിച്ചുവെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രംഗത്ത്. വിവിധ രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികളുമായി ചർച്ച നടത്തി എന്നും ഇറ്റലി യൂറോപ്പ്യൻ അമേരിക്കൻ പ്രതിനിധികളുമായി സംസാരിച്ചു എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം അതിർത്തി കടന്നുള്ള ഭീകരവാദത്തെയാണ് ഇന്ത്യ ലക്ഷ്യമിട്ടുള്ളത്. നിയന്ത്രിതവുമായ ആക്രമണമാണ് നടത്തിയത്. സംഘർഷം വർദ്ധിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുക്കും. പാക് പ്രകോപനം ഉണ്ടായിൽ തക്ക തിരിച്ചടി നൽകുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിദേശകാര്യ സെക്രട്ടറിമാരെ അറിയിച്ചു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി സഹകരിക്കാനുള്ള യുഎസ് പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു എന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു എന്നും എസ് ജയശങ്കര്‍ എക്സിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്