വാഷിംഗ്ടണ്‍: പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പയായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ അമേരിക്കക്കാരനാണ് 69 കാരനായ കര്‍ദ്ദിനാള്‍ പ്രെവോസ്റ്റ്.
''മാര്‍പ്പാപ്പയായി നാമകരണം ചെയ്യപ്പെട്ട കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് അഭിനന്ദനങ്ങള്‍. അദ്ദേഹം ആദ്യത്തെ അമേരിക്കന്‍ പോപ്പാണെന്ന് തിരിച്ചറിയുന്നത് ഒരു ബഹുമതിയാണ്. എന്തൊരു ആവേശം, നമ്മുടെ രാജ്യത്തിന് എത്ര വലിയ ബഹുമതി. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് വളരെ അര്‍ത്ഥവത്തായ ഒരു നിമിഷമായിരിക്കും!'' വത്തിക്കാനില്‍ നിന്നുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ എഴുതി.
ഫ്രഞ്ച്-ഇറ്റാലിയന്‍ വംശജനായ അമേരിക്കന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് 1955 സെപ്റ്റംബര്‍ 14 ന് ചിക്കാഗോയിലാണ് ജനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്