വാഷിംഗ്‌ടൺ: യുഎസ് സർജൻ ജനറലിലേക്കുള്ള തന്റെ നോമിനിയിൽ നിന്ന് ഡോ. ജാനറ്റ് നെഷൈവാട്ടിനെ പിൻവലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പകരം ഡോ. കേസി മീൻസിനെ പുതിയ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് കേസി മീൻസ്.
ഡോ. കേസി മീൻസിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച സർജൻ ജനറൽമാരിൽ ഒരാളാകാനുള്ള കഴിവുണ്ടെന്നും നെഷൈവാട്ട് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ കീഴിൽ ആരോഗ്യ-മനുഷ്യ സേവന വകുപ്പിൽ ഒരു മുതിർന്ന റോൾ ഏറ്റെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നെഷൈവാട്ടിനെതിരെ ലൂമർ പ്രചാരണം ആരംഭിച്ചതിനു പിന്നാലെയാണ് പെട്ടെന്നുള്ള മാറ്റം. അർക്കാൻസാസ് സർവകലാശാലയിൽ നിന്നല്ല, അമേരിക്കൻ കരീബിയൻ സർവകലാശാലയിൽ നിന്നാണ് നെഷൈവാട്ട് ബിരുദം നേടിയതെന്നും അടിയന്തര വൈദ്യശാസ്ത്രത്തിന് പകരം ഫാമിലി മെഡിസിനിലാണ് സർട്ടിഫിക്കറ്റ് ലഭിച്ചെതെന്നും ലൂമർ വിമർശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്