2025 മെയ് 1ന് നടത്തിയ സൂം മീറ്റിംഗിലൂടെ ഏപ്രിൽ 21ന് മറഞ്ഞുപോയ ഫ്രാൻസിസ് മാർപ്പാപ്പായ്ക്ക് സ്മരണാർത്ഥം അനുശോചന യോഗം സംഘടിപ്പിച്ചു. എസ്.എം.സി.സി ആത്മീയ ഡയറക്ടറായ ജോഷി ഇളമ്പാശ്ശേരി അച്ചന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. നാഷണൽ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അനുശോചന യോഗത്തിൽ പങ്കെടുത്തവരെ പരിചയപ്പെടുത്തി. തുടർന്ന് എസ്.എം.സി.സി പ്രസിഡന്റ് സിജിൽ പാലക്കലോടി എല്ലാവർക്കും സ്വാഗതം അറിയിച്ചു.
സീറോ മലബാർ രൂപതാദ്ധ്യക്ഷനായ മാർ ജോയ് ആലപ്പാട്ട് ഫ്രാൻസിസ് മാർപ്പാപ്പായ്ക്കായി ചെറിയ ഒപ്പീസ് ചൊല്ലി പ്രാർത്ഥന നടത്തി. പ്രാർത്ഥനയ്ക്കു ശേഷം ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ച് അനുസ്മരിച്ചു. മൂന്നു പ്രാവശ്യം പാപ്പായുമായി കാണുന്നതിനുള്ള അവസരം ലഭിച്ചതായി പിതാവ് പറയുകയുണ്ടായി.
ജോയി പിതാവിന്റെ നിയമനത്തിനുള്ള ഉത്തരവും ഫ്രാൻസിസ് മാർപ്പാപ്പയുടെ സമയത്തായിരുന്നു. മാർപ്പാപ്പായുടെ ജീവിത കാലഘട്ടം കത്തോലിക്കർ മാത്രമല്ല മറ്റു മത വിശ്വാസികളുടേയും ആദരവും സ്‌നേഹവും തേടിയതായി ജോയ് പിതാവ് പ്രസ്താവിച്ചു. മാർപ്പാപ്പായുടെ ചാക്രിക ലേഖനങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ അത്യന്തവും പ്രസക്തവുമാണെന്നും പിതാവ് വിശദീകരിക്കുകയുണ്ടായി.
മാർപ്പാപ്പായുടെ അതിജീവതകർക്കുള്ള അശ്രാന്ത പ്രതിബദ്ധത ഓരോ കത്തോലിക്കരും അഭിമാനിക്കാവുന്നതാണെന്ന് പിതാവ് എടുത്തു പറയുകയുണ്ടായി. സീറോ മലബാർ രൂപതയുടെ വികാർ ജനറാൽ റവ. ഫാ. ജോൺ മേലേപ്പുറം മാർപ്പാപ്പായുടെ ആഴത്തിലുള്ള വിശ്വാസവും മൂല്യങ്ങളുമുള്ളതു വ്യക്തിയായിരുന്നുവെന്ന് വിശേഷിപ്പിച്ചു. കത്തീഡ്രൽ വികാരിയും, വികാർ ജനറലുമായി തോമസ് കടുകപ്പള്ളി അച്ചനും മാർപ്പാപ്പായുടെ പ്രാർത്ഥനാപൂർണ്ണമായ ജീവിതവും സദ്ഗുണങ്ങളും എടുത്തുപറയുകയുണ്ടായി.
നാഷണൽ എസ്.എം.സി.സിയുടെ ആത്മീയ ഡയറക്ടർ റവ. ഫാ. ജോഷി ഇളമ്പാശ്ശേരിൽ അച്ചനും മാർപ്പാപ്പായ്ക്ക് ജനങ്ങളോടുള്ള സമർപ്പണവും അശ്രാന്ത സേവന തല്പരതയും അനുസ്മരിച്ചു.
സിജിൽ പാലക്കലോടി, ഡോ. ജെയിംസ് കുറിച്ചി, ജോസ് & ജയാ കൊടുകാപ്പിള്ളി, ജോർജ്കുട്ടി പുല്ലാപ്പള്ളി, ജോൺസൺ കണ്ണൂക്കാടൻ, സേവി മാത്യു, ജോസ് സെബാസ്റ്റിയൻ, റോഷൻ പ്ലാമൂട്ടിൽ, ബോസ് കുര്യൻ, ഷൈജു, മേഴ്‌സി കുര്യാക്കോസ്, കുര്യാക്കോസ് തുണ്ടിപറമ്പിൽ, റോഷൻ പ്ലാമൂട്ടിൽ, ആന്റോ കവലയ്ക്കൽ, മാത്യു തോയലിൽ, എത്സി വിതയത്തിൽ, ബൈജു & മിനി വിതയത്തിൽ, മാത്യു ചാക്കോ, ജിയോ കടവേലിൽ, ജോർജ് വി. ജോർജ് എന്നിവരും അനുശോചനം രേഖപ്പെടുത്തി. ജോൺസൺ കണ്ണൂക്കാടന്റെ നന്ദി പ്രകാശത്തിനോടെ സൂം മീറ്റിംഗ് പര്യവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്