ഇന്ത്യയും പാകിസ്ഥാനും പരസ്പരം ആക്രമിക്കരുത്; പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കാം: ട്രംപ്

MAY 7, 2025, 2:45 PM

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും പരസ്പരം ആക്രമിക്കുന്നത് ഇപ്പോള്‍ തന്നെ നിര്‍ത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേകത. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു.

''ഇത് വളരെ ഭയാനകമാണ്. രണ്ടു കൂട്ടരോടും ഞാന്‍ യോജിക്കുന്നു എന്നതാണ് എന്റെ നിലപാട്. രണ്ടു കൂട്ടരെയും എനിക്ക് നന്നായി അറിയാം. അവര്‍ പ്രശ്‌നം പരിഹരിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ നിര്‍ത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് ഇപ്പോള്‍ നിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് എന്തെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍, ഞാന്‍ അവിടെ ഉണ്ടാകും'', ട്രംപ് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam