ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം. സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോന ദൈവാലയത്തിൽ കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെയ് 3 ശനിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് റവ.ഫാ. ഏബ്രഹാം മുത്തോലത്ത്, റവ.ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ കാർമികത്വം വഹിച്ചു.
ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ഇടവകസമൂഹവും തിങ്ങി നിറഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികൾ അവരുടെ രക്ഷകനായി ഈശോയെ ആദ്യമായി സ്വീകരിച്ചു. 15 കുട്ടികളാണ് ഈ വർഷം പ്രഥമ ദിവ്യ കാരുണ്യം സ്വീകരിച്ചത്.
അഞ്ചക്കുന്നത്ത് എലനീ, ചെറുകാട്ടുപറമ്പിൽ ലോറൻ, ചെറുകാട്ടുപറമ്പിൽ ലൂക്കസ്, ചെറുകാട്ടുപറമ്പിൽ മൈക്കിൾ, ചെറുകാട്ടുപറമ്പിൽ സ്റ്റീവൻ, ഇടയാഞ്ഞിലിൽ അഷേർ, ഇണ്ടിക്കുഴി ഇസബെൽ, കറ്റുവീട്ടിൽ അലോഷ്, കുളക്കാട്ട് ജൊഹാൻ,നല്ലുവീട്ടിൽ റയാൻ, പി. പാലത്തിനിടിയിൽ നേഹ, പള്ളിക്കുന്നേൽ സൂസന്ന, പുതുവീട്ടിൽ ഹന്നാ, തേക്കുംകാട്ടിൽ ടീവിൻ, തുരുത്തിയിൽ ആന്റണി, ഡി.ആർ.ഇ.ജോൺസൻ വട്ടമറ്റത്തിൽ, സിസ്റ്റർ റെജി എസ്. ജെ.സി, എസ് .ജെ.സി. സിസ്റ്റേഴ്‌സ് ലൈസ ചാമക്കാലായിൽ, അനി ഇറപ്പുറത്ത്, അഞ്ജു താന്നിച്ചുവട്ടിൽ, ആൻ മരിയ, അന്ന കൊച്ചുപറമ്പിൽ എന്നീ വേദപാഠഅധ്യാപകർ ആണ് കുട്ടികളെ പരിശീലിപ്പിച്ചത്.
രാഹുൽ നെടുമക്കിൽ, ആൻസിൻ താന്നിച്ചുവട്ടിൽ, ഗ്രേസ് കൊച്ചുവീട്ടിൽ, ലെന താന്നിച്ചുവട്ടിൽ, ടെസ്സ താന്നിച്ചുവട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ചടങ്ങുകൾക്കു മാറ്റു കൂട്ടി. കുട്ടികളുടെ പ്രതിനിധി ലോറൻ ചെറുകാട്ടുപറമ്പിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
പാരിഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയിച്ചൻ തയ്യിൽ പുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയാൻകലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജോസ് പുളിയ്ക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, ബിബി തെക്കനാട്ട്, ലൈസ ചാമക്കാലായിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മനോഹരമായി അലങ്കരിച്ച ദൈവാലയങ്കണത്തിൽ നടന്ന ഹൃദ്യമായിരുന്ന ചടങ്ങുകൾക്കുശേഷം എല്ലാവർക്കും മാതാപിതാക്കളുടെ ആഭിമുഖ്യത്തിൽ ലഘുഭക്ഷണവും ക്രമീകരിച്ചിരുന്നു.
ബിബി തെക്കനാട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്