ന്യൂഡെല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ ഡെല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വ്യാഴാഴ്ച രാത്രി ഇന്ത്യാ ഗേറ്റിലെ സി-ഹെക്സഗണിന് ചുറ്റുമുള്ള റോഡില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ആളുകളെ ഒഴിപ്പിച്ചു.
''ഡെല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നഗരത്തിലുടനീളം സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ രാത്രി പട്രോളിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, സംശയാസ്പദമായ ഏതൊരു പ്രവര്‍ത്തനവും ഇല്ലാതാക്കാന്‍ ഡിസിപിമാരോട് പറഞ്ഞിട്ടുണ്ട്,'' ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജീവനക്കാര്‍ അവധിയില്‍ പോകുന്നത് ഡെല്‍ഹി സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.
മാളുകള്‍, മാര്‍ക്കറ്റുകള്‍, മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, ഹോട്ടലുകള്‍, മറ്റ് തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പോലീസ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്