ക്രിസ്റ്റ്യാനോ ജൂനിയർ പോർചുഗൽ അണ്ടർ 15 ടീമിൽ

MAY 7, 2025, 8:47 AM

പോർചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ (ഡോസ് സാന്‍റോസ്) പോർചുഗൽ അണ്ടർ 15 ടീമിൽ.

ക്രൊയേഷ്യയിൽ നടക്കുന്ന വ്ലാട്കോ മർകോവിച് യൂത്ത് ടൂർണമെന്‍റിൽ 14കാരനായ മൂത്തമകൻ പോർചുഗലിനായി ബൂട്ടുകെട്ടും.

ഈമാസം 13 മുതൽ 18 വരെ നടക്കുന്ന ടൂർണമെന്‍റിൽ ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് ടീമുകളും പങ്കെടുക്കുന്നുണ്ട്. അണ്ടർ 15 ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മകനെ അഭിനന്ദിച്ച് ക്രിസ്റ്റ്യാനോ സഹൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു.

vachakam
vachakam
vachakam

നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന് കുറിച്ച താരം, ടീമിലെ താരങ്ങളുടെ പേരുവിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ടൂർണമെന്‍റിനു മുന്നോടിയായി പോർചുഗൽ ടീം നാലു പരിശീലന സെഷനുകളിൽ പങ്കെടുക്കും. രണ്ടെണ്ണം പോർചുഗലിലും രണ്ടെണ്ണം ക്രൊയേഷ്യയിലുംറയൽ മഡ്രിഡ്, യുവന്‍റസ്, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവരുടെ ഫുട്ബാൾ അക്കാദമിയിലൂടെയാണ് ക്രിസ്റ്റ്യാനോ ജൂനിയർ കളിച്ചുവളർന്നത്.

നിലവിൽ പിതാവിന്‍റെ ക്ലബായ സൗദിയിലെ അൽ നസർ അക്കാദമിയിലാണ് താരം പരിശീലനം നേടുന്നത്. യുവന്‍റസ് യൂത്ത് അക്കാദമിയിൽ ഒരു സീസണിൽ 58 ഗോളുകളാണ് ക്രിസ്റ്റ്യാനോ ജൂനിയർ അടിച്ചുകൂട്ടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam