മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം 38 കാരനായ അദ്ദേഹം ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യക്കായി ഏകദിനങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്ന് രോഹിത് വ്യക്തമാക്കി.
''എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന വിവരം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. വെള്ള കുപ്പായത്തില്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്. വര്‍ഷങ്ങളായി എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഞാന്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും,'' രോഹിത് എഴുതി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരായി നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെ മത്സരമായിരുന്നു രോഹിത്തിന്റെ അവസാന ടെസ്റ്റ്. മോശം ഫോം കാരണം സിഡ്നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ നിന്ന് അദ്ദേഹം പിന്മാറി. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് രോഹിതിനെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ജസ്പ്രീത് ബുമ്ര, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
ഇന്ത്യക്കായി 67 ടെസ്റ്റുകളില്‍ കളിച്ച രോഹിത് 116 ഇന്നിംഗ്സുകളില്‍ നിന്ന് 12 സെഞ്ച്വറികളും 18 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 4301 റണ്‍സ് നേടിയിട്ടുണ്ട്. 2022 ല്‍ വിരാട് കോഹ്ലിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത് 24 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു. ഇതില്‍ 12 ടെസ്റ്റുകളില്‍ ഇന്ത്യ വിജയം നേടുകയും 9 ടെസ്റ്റുകളില്‍ പരാജയപ്പെടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്