മൂന്ന് വർഷം ലെവർക്യൂസന്റെ പരിശീലകനായിരുന്നു മുൻ സ്പാനിഷ് താരം കൂടിയായ സാബി
തന്റെ മുൻ ക്ലബായ റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കാനാണ് സാബി എത്തുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്ന് ചുമതല ഏറ്റെടുക്കുമെന്നുള്ള കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.
പരിശീലകനെന്ന നിരയിൽ സാബിക്ക് മികച്ച റെക്കോർഡാണ് ലെവർക്യൂസനൊപ്പം. അവരെ ആദ്യ ബുണ്ടസ് ലിഗ കിരീടത്തിലേക്ക് നയിക്കാൻ സാബിക്ക് സാധിച്ചിരുന്നു. ഈ സീസണിൽ രണ്ടാം സ്ഥാനത്താണ് ടീം. കാർലോ ആഞ്ചലോട്ടി ഒഴിഞ്ഞ സ്ഥാനത്തേക്കാണ് സാബി എത്തുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്‌സണലിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് ആഞ്ചലോട്ടി ഒഴിയാൻ തീരുമാനിച്ചത്.
ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ റയൽ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളിനാണ് നാണംകെട്ടത്. മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെ റയലിന് 13 പ്രധാന കിരീടങ്ങൾ സമ്മാനിച്ച പരിശീലകനാണ് ആഞ്ചലോട്ടി. ലിവർപൂളിന്റെ സൂപ്പർ താരം ട്രെന്റ് അലക്‌സാണ്ടർ അർനോൾഡും റയൽ മാഡ്രിഡിലെത്തും. ലിവർപൂളുമായുള്ള കരാർ പുതുക്കില്ലെന്ന് പ്രതിരോധ താരമായ അർനോൾഡ് വ്യക്തമാക്കി.
ലിവർപൂൾ, പ്രീമിയർ ലീഗ് ചാംപ്യൻമാരായതിന് പിന്നാലെയാണ് ആർനോൾഡിന്റെ പ്രഖ്യാപനം. ആറാം വയസ്സിൽ ലിവർപൂൾ അക്കാഡമിയിലെത്തിയ ആർനോൾഡ് 2016ൽ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തി. ക്ലബിനായി 352 മത്സരങ്ങളിൽ നിന്ന് 23 ഗോൾ നേടി. എട്ട് കിരീട വിജയങ്ങളിൽ പങ്കാളിയായി. ഇരുപത്തിയാറുകാരനായ ആർനോൾഡ് ഫ്രീ ട്രാൻസ്ഫറിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്