വീണ്ടും നിലപാട് മാറ്റി യശ്വസി ജയ്‌സ്വാൾ

MAY 10, 2025, 8:45 AM

അടുത്ത ആഭ്യന്തര സീസണിൽ മുംബൈ വിട്ട് ഗോവക്കായി കളിക്കാൻ മുംബൈ ക്രിക്കറ്റ് അസിസോയിയേഷന്റെ അനുമതി തേടിയ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ വീണ്ടും നിലപാട് മാറ്റി.

ഏപ്രിലിലാണ് അടുത്ത സീസണിൽ ഗോവക്കായി കളിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യശസ്വി മുബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നൽകിയത്. ഇത് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അംഗീകരിക്കുകയും ഗോവക്കായി കളിക്കാൻ ജയ്‌സ്വാളിന് എൻ.ഒ.സി നൽകുകയും ചെയ്തു.

എന്നാൽ തനിക്ക് നൽകിയ എൻ.ഒ.സി പിൻവലിക്കണമെന്നും അടുത്ത സീസണിലും മുംബൈക്കായി തുടർന്ന് കളിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജയ്‌സ്വാൾ വീണ്ടും മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇ-മെയിൽ അയച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കുടുംബത്തോടൊപ്പം ഗോവയിലേക്ക് മാറാൻ ആലോചനയുണ്ടായിരുന്നുവെന്നും എന്നാൽ തൽക്കാലം അത് നടക്കാനിടയില്ലാത്തതിനാൽ വീണ്ടും മുംബൈക്കായി കളിക്കാൻ അനുവദിക്കണമെന്നുമാണ് ഇ-മെയിലിൽ ജയ്‌സ്വാൾ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി പ്ലേറ്റ് ലീഗിൽ നിന്ന് എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഗോവയെ അടുത്ത സീസണിൽ ജയ്‌സ്വാൾ നയിക്കുമെന്ന് നേരത്തെ ഗോവ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ഷാംബ ദേശായിയും വ്യക്തമാക്കിയിരുന്നു. എന്നാൽ എന്താണ് ഇപ്പോൾ ജയ്‌സ്വാളിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റത്തിന് കാരണമെന്ന് വ്യക്തമല്ല. കരിയറിൽ കൂടുതൽ നേട്ടങ്ങൾക്കായും വ്യക്തിപരമായ കാരണങ്ങളാലുമാണ് മുംബൈ വിടുന്നതെന്നായിരുന്നു ജയ്‌സ്വാൾ നേരത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷന് നൽകിയ അപേക്ഷയിൽ പറഞ്ഞത്.

നേരത്തെ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകനും ഓൾ റൗണ്ടറുമായ അർജ്ജുൻ ടെൻഡുൽക്കറും മുംബൈ താരമായിരുന്ന സിദ്ദേശ് ലാഡും ഗോവയിലേക്ക് കൂടുമാറിയിരുന്നു.
നിലവിൽ മൂന്ന് ഫോർമാറ്റിലും മുംബൈയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാണ് യശസ്വി ജയ്‌സ്വാൾ. മുംബൈക്കായും ഐ.പി.എല്ലിലും നടത്തിയ പ്രകടനങ്ങളിലൂടയൊണ് യശസ്വി ഇന്ത്യൻ ടീമിലെത്തിയതും. 

ഉത്തർപ്രദേശിൽ ജനിച്ച യശസ്വി 2019ലാണ് മുംബൈ കുപ്പായത്തിൽ അരങ്ങേറിയത്. മുംബൈക്കായി ഇതുവരെ 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 60.85 ശരാശരിയിൽ 3712 റൺസ് യശസ്വി നേടിയിട്ടുണ്ട്. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ ആയിരുന്നു യശസ്വി അവസാനമായി മുംബൈ കുപ്പായത്തിൽ കളിച്ചത്. മുംബൈ തോറ്റ മത്സരത്തിൽ യശസ്വിക്ക് തിളങ്ങാനായിരുന്നില്ല. രണ്ട് ഇന്നിംഗ്‌സിൽ നാലും ആറും റൺസെടുത്ത് യശസ്വി പുറത്തായിരുന്നു. രഞ്ജി ട്രോഫിയിൽ മുംബൈയുടെ ക്വാർട്ടർ മത്സരം പരിക്കുമൂലം യശസ്വി കളിച്ചിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam