പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്ന് റിപ്പോർട്ട്.
ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്കിടയിൽ ടൂർണമെന്റ് നടത്തുന്നത് സുരക്ഷാ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡിന്റെ ആശങ്ക. പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബി.സി.സി.ഐയുമായി കുറച്ച് വർഷങ്ങളായി നല്ല ബന്ധമുള്ളതും യുഎഇ ക്രിക്കറ്റ് പരിഗണനയ്‌ക്കെടുത്തു. ഐ.പി.എൽ മത്സരങ്ങളും ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളും തുടങ്ങിയവ യുഎഇ യിൽ വെച്ച് നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പി.എസ്.എൽ മത്സരങ്ങൾക്ക് യുഎഇ വേദിയാകേണ്ടതില്ലെന്നും ബോർഡ് പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഇന്നലെ മുതലാണ് പി.എസ്.എൽ മത്സരങ്ങൾ നിർത്തിവെച്ചത്. ഇന്ത്യയെ രൂക്ഷമായി വിമർശിക്കുന്ന പ്രസ്താവനയോടൊപ്പമായിരുന്നു പി.എസ്.എൽ വേദി മാറ്റുന്ന കാര്യം ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. റാവൽപിണ്ടിയിലെ സ്റ്റേഡിയം ഇന്ത്യ തകർത്തെന്നും ഇത് പി.എസ്്എൽ തകർക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതാണെന്നും പാക് ക്രിക്കറ്റ് ബോർഡ് ആരോപിച്ചിരുന്നു. യുഎഇയിലേക്ക് വേദി മാറ്റുകയാണെന്നും ഇന്നലെ രാത്രി പുറത്തുവന്ന ഈ പ്രസ്താവനയിൽ ഉണ്ടായിരുന്നു. എന്നാൽ ഈ നീക്കം അന്തിമമായിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സമാനമായി ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളും ഇന്നലെ മുതൽ നിർത്തിവെച്ചിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം ഐ.പി.എൽ പുനരാരംഭിക്കുമെന്നാണ് ബി.സി.സി.ഐ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. തിയതിയും മത്സരം നടത്തുന്ന വേദിയും പിന്നീട് പ്രഖ്യാപിക്കുമെന്നും ബി.സി.സി.ഐ പ്രസ്താവനയിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്