'നേതാക്കൾ ദൃശ്യമാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പുറകിൽ നിന്ന് തിക്കുംതിരക്കും ഉണ്ടാക്കരുത്'; കെപിസിസിയുടെ പുതിയ മാർ​ഗ നിർദ്ദേശം ഇങ്ങനെ 

MAY 2, 2025, 9:19 PM

 തിരുവനന്തപുരം: കെപിസിസി പാർട്ടി പരിപാടികൾക്കായി   പുതിയ മാർഗ നിർദേശം പുറത്തിറക്കി.

കോഴിക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടനത്തിന് ഉണ്ടാക്കിയ ഉന്തും തള്ളും പാർട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി സർക്കുലർ പുറത്തിറക്കിയത്. 

പാർട്ടിയിലെ അച്ചടക്കമില്ലായ്മ പരിഹരിക്കാനാണ് പുതിയ മാർഗ നിർദേശം. വേദിയിലെ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് സർക്കുലറിൽ നിർദേശമുണ്ട്. 

vachakam
vachakam
vachakam

ഉത്തരവാദിത്തപ്പെട്ടവരും ക്ഷണിക്കപ്പെട്ട ഭാരവാഹികളും മാത്രമേ വേദിയിൽ പാടുള്ളൂ. കാര്യപരിപാടികൾ മുൻകൂട്ടി പ്രസിദ്ധീകരിക്കുകയും പ്രധാന ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടികളിൽ അവരുടെ പേരുകൾ സീറ്റുകളിൽ രേഖപ്പെടുത്തുകയും ചെയ്യണം. വേദികളിൽ തിക്കും തിരക്കും ഉണ്ടാകാതെ നോക്കേണ്ടത് പരിപാടി സംഘടിപ്പിക്കുന്ന ഘടകത്തിന്റെ പ്രസിഡന്റിന്റെ ചുമതലയാണെന്നും  സർക്കുലർ നിർദേശിക്കുന്നു. 

നേതാക്കൾ ദൃശ്യമാധ്യമങ്ങളോട് സംസാരിക്കുന്നതിലും കെപിസിസി മാർഗനിർദേശമിറക്കി. പുറകിൽ നിന്ന് തിക്കുംതിരക്കും ഉണ്ടാക്കരുത് എന്നുള്ളതാണ് നിർദേശം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam