ബാലൺ ദ ഓർ പുരസ്‌കാരത്തിന് പിന്നാലെ ഈ വർഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ഫ്രഞ്ച് സ്‌ട്രൈക്കർ ഒസ്മാൻ ഡെംബലെയും ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയും സ്വന്തമാക്കി.
മികച്ച പുരുഷ താരമായി പിഎസ്ജിയുടെ ഡെംബലെയെ തിരഞ്ഞെടുത്തപ്പോൾ, വനിതാ വിഭാഗത്തിൽ ബാഴ്‌സലോണയുടെ ബോൺമാറ്റിയെയാണ് തിരഞ്ഞെടുത്തത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഐറ്റാന ബോൺമാറ്റി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ലയണൽ മെസ്സിക്കും നെയ്മറിനും എംബാപ്പെയ്ക്കും പോലും നേടിക്കൊടുക്കാൻ സാധിക്കാത്ത ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്ക് സ്വന്തമാക്കിക്കൊടുത്തതാണ് ഡെംബലെയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
കഴിഞ്ഞ സീസണിൽ പിഎസ്ജി കുപ്പായത്തിൽ ആകെ 53 മത്സരങ്ങളിൽ നിന്ന് 35 ഗോളുകളും 16 അസിസ്റ്റുകളുമാണ് ഡെംബലെ ടീമിനായി സംഭാവന ചെയ്തത്.
ഫ്രഞ്ച് ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് റണ്ണേഴ്‌സ് അപ്പ് എന്നിവയെല്ലാം ടീമിന്റെ പ്രധാന നേട്ടങ്ങളാണ്. പിഎസ്ജി മുന്നോട്ടുവെച്ച ഹൈ പ്രെസ്സിങ് ഗെയിമിന്റെ ആണിക്കല്ലായി പ്രവർത്തിച്ചതും ഡെംബലെയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
