ഡ്രൈവറെ തിരിച്ചറിയാൻ ഡാളസ് പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു

JUNE 28, 2025, 12:54 AM

ഡാളസ്: ജൂൺ 19 ന്, രാത്രി 10:35 ന്, റാവൻവ്യൂ റോഡിലെ 12300 ബ്ലോക്കിൽ നടന്ന വാഹനാപകടത്തിൽ വഴി യാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിയാൻ സഹായിക്കണമെന്ന് ഡാളസ് പോലീസ് അഭ്യർത്ഥിച്ചു.

അപകടം ഉണ്ടാക്കിയ വാഹനം നിർത്താതെ പോയി അവസാനം റാവൻവ്യൂ റോഡിലെ 12300-ാം ബ്ലോക്കിലേക്ക് പോകുന്നതായി കണ്ടിട്ടുണ്ട്. അപകടം പറ്റിയാളെ ഡാളസ് ഫയർ റെസ്‌ക്യൂ ടീം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

087493-2025 പ്രകാരം രേഖപ്പെടുത്തിയ കേസിനെക്കുറിച്ച് വല്ല വിവരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിൽ ഡിറ്റക്ടീവ് കെ. ലാൻഡിനെ, #8283, [email protected] എന്ന വിലാസത്തിലോ 214-671-0014 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam