ഫിഫ ക്ലബ് ലോകകപ്പ്: അൽ ഹിലാൽ പ്രീക്വാർട്ടറിൽ

JUNE 28, 2025, 4:00 AM

ഫിഫ ക്ലബ് ലോകകപ്പ് 2025ന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ അറബ്, ഏഷ്യൻ ടീമായി ചരിത്രത്തിൽ ഇടംപിടിച്ച് അൽ ഹിലാൽ. ഗ്രൂപ്പ് എച്ചിൽ പച്ചുകയ്‌ക്കെതിരെ 2 -0ന് നേടിയ തകർപ്പൻ വിജയത്തോടെയാണ് അവർ ഈ നേട്ടം സ്വന്തമാക്കിയത്.

ഏറ്റവും നിർണായകമായ മത്സരത്തിൽ സൗദിയുടെ മികച്ച ടീമായ അൽ ഹിലാൽ മികച്ച പ്രകടനം പുറത്തെടുത്തു. 22-ാം മിനിറ്റിൽ സാലെം അൽദോസരി മികച്ചൊരു ഫിനിഷിലൂടെ ഗോൾ നേടി. ഇൻജുറി ടൈമിൽ (90+5) മാത്യൂസ് ലിയോനാർഡോ രണ്ടാം ഗോൾ നേടി അൽ ഹിലാലിന്റെ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു.

ഈ വിജയത്തോടെ, ഗ്രൂപ്പ് എച്ചിൽ റയൽ മാഡ്രിഡിന് (7 പോയിന്റ്) പിന്നിൽ 5 പോയിന്റുമായി അൽ ഹിലാൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

vachakam
vachakam
vachakam

അടുത്ത റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് അൽ ഹിലാൽ നേരിടുക. അതേസമയം, നോക്കൗട്ട് ഘട്ടത്തിൽ റയൽ മാഡ്രിഡ് യുവന്റസിനെ നേരിടും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam