ഹോവ്: ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീമിന് ആദ്യയൂത്ത് ഏകദിന മത്സരത്തിൽ 6 വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെ 42.2 ഓവറിൽ ഇന്ത്യൻ അണ്ടർ 19 ടീം 172 റൺസിന് ഓൾഔട്ടാക്കി. ഇന്ത്യയ്ക്കായി കനിഷ്ക് ചൗഹാൻ 3 വിക്കറ്റ് വീഴ്ത്തി. മലയാളി താരം മുഹമ്മദ് ഇനാൻ, അംബരീഷ്, ഹെനിൻ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വിജയം വെറും 19 പന്തിൽ 5 സിക്സും 3 ഫോറുംഉൾപ്പെടെ 48 റൺസ് അടിച്ചുകൂട്ടിയ വിസ്മയ താരം വൈഭവ് സൂര്യവംശി അനായാസമാക്കി.
ഒന്നാം വിക്കറ്റിൽ ക്യാപ്ടൻ ആയുഷ് മാത്രേയ്ക്കൊപ്പം (21) 7.3 ഓവറിൽ സൂര്യവംശി 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 24 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യത്തിലെത്തി (178/4).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്